കൊച്ചി :ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യമില്ല. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയാണോയെന്ന് കണ്ടെത്താനാകൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പുണ്ണിയെ കേസിൽ പ്രതി ചേർത്തിട്ടില്ല ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Comments