മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. 9.30ന് മാസ്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് മാനേജരോട് കയര്‍ത്തു.
Comments