ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 63.82 ലെത്തി. ഡോളറിന് 64.07 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപയ്ക്കുണ്ടായ നേട്ടം ആറ് ശതമാനമാണ്. ഇതോടെ മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം മികച്ചതായി. രാജ്യത്തെ മൂലധന വിപണിയിലേയ്ക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തിയതും മികച്ച സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായി കറന്റ് എക്കൗണ്ട് കമ്മി താഴ്ന്നതും രൂപയുടെ മൂല്യമുയരാന്‍ സഹായകമായി.
Comments