ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനു മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസമില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
Comments