സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. ജഡ്ജി കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. കേസ് ഈ മാസം 11ലേക്ക് മാറ്റി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.
Comments