ബറേലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം. 19ഉം 17 ഉം പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. പെണ്‍കുട്ടികളുടെ കരച്ചില് കേട്ട് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ സംഭവം അറിയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് 95 ശതമാനവും ഇളയകുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
Comments