തനിക്കെതിരായ പി.സി.ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. പി.സി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് അധ്യക്ഷ വീട്ടിലെത്തിയപ്പോഴാണ് നടി ഇത്തരത്തില്‍ മൊഴി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുത്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി മൊഴി നല്കി.
Comments