നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ഓണത്തിന് ശേഷം ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരങ്ങള്‍. നേരത്തെ ഹൈക്കോടതി രണ്ടുതവണയും സെഷന്‍സ് കോടതി ഒരു തവണയും ജാമ്യാപേക്ഷ തളളിയിരുന്നു. 56 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഇന്നലെ ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു
Comments