You are Here : Home / News Plus

ആരോഗ്യനയത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവമാണ്

Text Size  

Story Dated: Monday, September 04, 2017 12:54 hrs UTC

ഗോരഖ്പുരിൽ ഒരു വർഷം മുൻപ് ഞാൻ സന്ദർശനം നടത്തിയിരുന്നു. അവിടുത്തെ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്ന് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പറയുകയും ചെയ്തിരുന്നു. ഈ ആശുപത്രിയുടെ നവീകരണത്തിനു പണം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്നും അന്നേ പറഞ്ഞതാണ്. എന്നിട്ടും കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുവിരലനക്കാൻ അധികാരികൾ തയാറായില്ല – രാഹുൽ പറഞ്ഞു. ആരോഗ്യനയത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവമാണ് ബിജെപി സർക്കാരിന്റേതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയുടെ കാര്യത്തിൽ ബിജെപിയും നയങ്ങളും അവയുടെ ലക്ഷ്യങ്ങളും സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വിരുദ്ധമാണെന്നും രാഹുൽ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.