You are Here : Home / News Plus

ദോക്ലാം ആവർത്തിക്കില്ല; ഇന്ത്യയും ചൈനയും ധാരണയിലെത്തി

Text Size  

Story Dated: Tuesday, September 05, 2017 07:53 hrs UTC

ദോക് ലാം പോലുളള പ്രശ്‍നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ-ചൈന ഉഭയകക്ഷി യോഗത്തിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെട്ടന്ന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങും വ്യക്തമാക്കി. തർക്കങ്ങൾ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ബന്ധം സമാധാനത്തോടെ മുന്നോട്ടുപോകും. ചർച്ച ക്രിയാത്മകമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോക്ലാം അതിര്‍ത്തിയിലെ 73 ദിവസത്തെ സംഘര്‍ഷാവസ്ഥയ്‌ക്ക് ശേഷം ആദ്യമായാണ് മോദി ചൈനീസ് പ്രസിഡൻ്റെ കാണുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.