You are Here : Home / News Plus

ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാരംഗത്തു നിന്ന് സന്ദര്‍ശകരുടെ ഒഴുക്ക്

Text Size  

Story Dated: Tuesday, September 05, 2017 08:03 hrs UTC

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാരംഗത്തു നിന്ന് സന്ദര്‍ശകരുടെ ഒഴുക്ക്. ദിലീപ് ജയിലിലായി 50 ദിവസം പിന്നിടുകയും ജാമ്യാപേക്ഷ മൂന്നാം തവണയും തിരസ്‌കരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. നടനും എംഎല്‍എയുമായ ഗണേശ് കുമാറാണ് ദിലീപിനെ ഇന്ന് കാണാനെത്തിയ പ്രമുഖന്‍. 12.20ഓടെ സബ് ജയിലില്‍ എത്തിയ ഗണേശിന്റെ സന്ദര്‍ശനം ഒരു മണി പിന്നിട്ടും തുടരുകയാണ്. ദിലീപിനെ ഇന്ന് സന്ദര്‍ശിക്കുന്ന ആറാമത്തെ ആളാണ് ഗണേശ്. ഇന്ന് രാവിലെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും നടന്‍ സുധീറുമാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ ആദ്യമെത്തിയത്. പതിനൊന്ന് മണിയോടെ ആലുവ സബ് ജയിലില്‍ പ്രവേശിച്ച ഇവര്‍ 20 മിനിറ്റോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി. ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, സൗണ്ട് തോമ, സ്പാനിഷ് മസാല, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, ചാന്തുപൊട്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ദിലീപ് ജയിലിലായ ശേഷം പിന്തുണയുമായി രംഗത്തെത്തിയ ആളാണ് സുധീര്‍. വിനയന്റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ നായകനായിരുന്ന സുധീറിനെതിരെയും നേരത്തേ ഒരു നടി പരാതി നല്‍കിയിരുന്നു. 11:20ഓടെ പുറത്തിറങ്ങിയ ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ഇവര്‍ക്കു പിന്നാലെ നിര്‍മാതാവ് എം.എം ഹംസയും ദിലീപുമായി കൂടിക്കാഴ്ച നടത്തി. ഹംസയ്ക്ക് ശേഷം ദിലീപ് അഭിനയിച്ച 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.