You are Here : Home / News Plus

ബി.ജെ.പി റാലി: ബെംഗളൂരുവില്‍ മൂന്ന് ദിവസത്തെ നിരോധനാജ്ഞ

Text Size  

Story Dated: Tuesday, September 05, 2017 08:06 hrs UTC

ബെംഗളൂരു: ബി.ജെ.പിയുടെ മംഗളൂര്‍ ചലോ റാലി തടയുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്തുടനീളം അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് റാലി. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്ന് റാലിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിച്ചു. അതനിടെ, റാലിക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ലെന്ന് മംഗളൂരു ഡി.സി.പി ഹനുമന്തരായ മാധ്യമങ്ങളോട് പറഞ്ഞു. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ഒരാളെപ്പോലും നഗരത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, റാലിയുമായി മുന്നോട്ടുപോകുമെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.