You are Here : Home / News Plus

ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Text Size  

Story Dated: Wednesday, September 06, 2017 08:57 hrs UTC

ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സുരക്ഷാ മുന്‍കരുതലായി ഗൗരി സ്വന്തം വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറക്ക് മുമ്പില്‍ വച്ചാണ് അവര്‍ക്ക് വെടിയേറ്റത്. ബെംഗലുരു സി.ഐ.ഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഗൗരിയുടെ മൃതദേഹം വിക്ടോറിയ ആസ്പത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവര്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.