You are Here : Home / News Plus

മുംബൈ സ്‌ഫോടനം: രണ്ട് പേര്‍ക്ക്‌ വധശിക്ഷ; അബുസലിമിന് ജീവപര്യന്തം

Text Size  

Story Dated: Thursday, September 07, 2017 08:41 hrs UTC

മുംബൈ സ്ഫോടനപരമ്പരക്കേസില്‍ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക കുറ്റവാളി അബുസലിമിനും കരീമുള്ള ഖാനും ജീവപര്യന്തവും ശിക്ഷയും വിധിച്ചു. റിയാസ് സിദ്ദി ഖിക്ക്‌ പത്തു വര്‍ഷം തടവും വിധിച്ചു. പ്രത്യേക ടാഡാകോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അബുസലിമിന് പുറമേ മുസ്തഫ ദോസ, ഫിറോസ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, കരിമുള്ള ഖാന്‍, റിയാസ് സിദ്ദിഖി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. വാദം തുടരുന്നതിനിടയില്‍ മുസ്തഫ ദോസ മരിച്ചു. അബ്ദുള്‍ ഖയ്യൂം എന്ന പ്രതിയെ കോടതി നേരത്തെതന്നെ വെറുതെ വിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.