You are Here : Home / News Plus

ജയരാജനെ പ്രതിയാക്കിയ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് കോടതി

Text Size  

Story Dated: Thursday, September 07, 2017 08:51 hrs UTC

കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം സിബിഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം കേള്‍ക്കാമെന്നും കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ എറണാകുളം സിബിഐ കോടതി ഇന്ന് പരിഗണനയ്‌ക്കെടുത്തിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം 25 പ്രതികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ആഴ്ചയായിരുന്നു അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ചില സാങ്കേതിക പിഴവുകള്‍ കോടതി ചൂണ്ടികാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.