You are Here : Home / News Plus

പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു

Text Size  

Story Dated: Thursday, September 07, 2017 08:53 hrs UTC

പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. രാവിലെ പ്രതിരോധ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ളോക്കില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായ പോയ സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിക്ക് പ്രതിരോധ മന്ത്രാലയത്തിന്‍റെ അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു. ഏറ്റവും ശ്രമകരമായ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് ചുമതലയേറ്റ ശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞു. അരുണ്‍ ജയ്‍റ്റ്‍ലി തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും ആദ്യശ്രമമെന്നും അവര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം സേനാമേധാവികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. -

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.