You are Here : Home / News Plus

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Text Size  

Story Dated: Friday, September 08, 2017 08:47 hrs UTC

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷം കേസ് ഈ മാസം 13ലേക്ക് മാറ്റുകയായിരുന്നു. തന്നെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് പ്രേരിപ്പിക്കുന്നുവെന്നും കാണിച്ചാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടിയത്. തന്നെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാമെന്ന ഭീഷണി നിലനില്‍ക്കുന്നതായും നാദിര്‍ഷ ഹര്‍ജിയില്‍ അറിയിച്ചു. കേസ് ഇനി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമന്ന ആവശ്യം കോടതിയില്‍ അഭിഭാഷകന്‍ ഉന്നയിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.