You are Here : Home / News Plus

ഗൗരി ലങ്കേഷ് വധം; 10 ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ചു

Text Size  

Story Dated: Friday, September 08, 2017 08:51 hrs UTC

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കി. സംഭവം നടന്ന് നാലാം ദിവസവും പൊലീസ് ഇരുട്ടില്‍തന്നെയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതേയുളളൂ. ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കണം. ഗൗരി ലങ്കേഷ് കൊലപാതക്കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ മറുപടി ഇങ്ങനെയാണ്. അക്രമികളിലേക്ക് എത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല.ആര്‍ ആര്‍ നഗറിലെ വീട്ടിലും ഗൗരി ലങ്കേഷ് പത്രികയുടെ ഓഫീസിലുമാണ് പരിശോധന. ഇതിനോടകം ശേഖരിച്ച അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.