You are Here : Home / News Plus

ഗൂഢാലോചനയില്‍ നാദിര്‍ഷയ്‌ക്ക്‌ പങ്കുണ്ടോ എന്ന കാര്യം വിഐപി പറയട്ടെ

Text Size  

Story Dated: Friday, September 08, 2017 11:28 hrs UTC

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്‌ക്ക്‌ പങ്കുണ്ടോ എന്ന കാര്യം കേസില്‍ അറസ്റ്റിലായിരിക്കുന്ന വിഐപി പറയട്ടെ എന്ന്‌ പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജഐം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച്‌ വിഐപി പറയാന്‍ തയാറാകുന്നില്ലെങ്കില്‍ കേസിന്‍റെ വിസ്‌താര വേളയില്‍ താന്‍ പറയാമെന്നാണ്‌ സുനി മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കോടതി അനുമതി വാങ്ങി വിയ്യൂരിലേക്ക്‌ മാറിയ സുനി വീണ്ടും ജയില്‍ മാറണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.