You are Here : Home / News Plus

ആർഎസ്എസ്സുകാർ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നു

Text Size  

Story Dated: Friday, September 08, 2017 11:35 hrs UTC

ന്യൂഡൽഹി : ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയതിനെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . ഗൗരി ലങ്കേഷിന്റെ വധത്തെ ഒട്ടേറെ ബിജെപി നേതാക്കൾ അപലപിച്ചിട്ടുണ്ടെങ്കിലും, കൊലപാതകത്തോട് ബിജെപി നേതാക്കൾ മുഖം തിരിച്ചുനിൽക്കുന്നുവെന്ന തരത്തിലാണ് പ്രചാരണങ്ങളെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും കേരളത്തിലും കർണാടകയിലും ഒട്ടേറെ ആർഎസ്എസ്സുകാർ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നുവെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. കപടതയും ഇരട്ടത്താപ്പുമാണ് ഇത്തരക്കാരുടെ മുഖമുദ്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവലിബറൽ ആശയങ്ങളെക്കുറിച്ച് നമ്മെ ബോധവൽക്കരിക്കുന്നവരാണ് ഇവരെല്ലാം. കേരളത്തിലും കർണാടകയിലും ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വായും പൂട്ടിയിരുന്ന ഇവരെല്ലാം ഈ മാധ്യമപ്രവർത്തകയ്ക്കായി മുറവിളി കൂട്ടുന്നു. കേരളത്തിലെ ആർഎസ്എസ് സ്വയംസേവകർക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനുള്ള അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.