You are Here : Home / News Plus

വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടികളുമായി ഡിജിസിഎ

Text Size  

Story Dated: Friday, September 08, 2017 12:28 hrs UTC

ന്യൂഡൽഹി: യാത്രക്കാരുടെ പെരുമാറ്റം അനുസരിച്ച് മൂന്നു തലത്തിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ട്വിറ്റർ 1. മോശം ചേഷ്ടകൾ കാണിക്കുകയും, വാക്കുകൾക്കൊണ്ട് അധിക്ഷേപിക്കുകയും അനിയന്ത്രിതമായി കുടിച്ചു മോശമായി പെരുമാറുകയും ചെയ്യുന്നവർക്ക് പരമാവതി മൂന്നു മാസം വരെയാകും യാത്രാ വിലക്ക്. 2. തള്ളുക, തൊഴിക്കുക, അടിക്കുക അനാവശ്യമായി സ്പർശിക്കുക തുടങ്ങിയ രീതിയിൽ പെരുമാറുന്ന യാത്രക്കാര്‍ക്കു പരമാവധി ആറുമാസം വരെയാണു വിലക്ക്. 3. ഗൗരവതരമായ മറ്റു കാര്യങ്ങൾ അതായതു മർദ്ദനം, വിമാനത്തിനകത്തെ സംവിധാനങ്ങൾക്കു കേടുപാടുകൾ വരുത്തുക തുടങ്ങിയ പെരുമാറ്റങ്ങൾക്കു രണ്ടു വർഷം വരെ യാത്രാ വിലക്ക് ഏർപ്പെടുത്തും. സംഭവമുണ്ടായി 30 ദിവസത്തിനകം വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സ്വതന്ത്ര കമ്മിറ്റി ഏതു തലത്തിലെ വിലക്ക് ഏർപ്പെടുത്തണമെന്നു തീരുമാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.