You are Here : Home / News Plus

ഹരിപ്പാട് യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു

Text Size  

Story Dated: Saturday, September 09, 2017 08:35 hrs UTC

ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെ(29) വീട്ടിലെത്തി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. അഞ്ചുപേരടങ്ങിയ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി രാത്രി 10.40 നാണ് സംഭവം. ലിജോ വര്‍ഗ്ഗീസ് സുനീഷ് എന്നയാളുടെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. സുനീഷും സുഹൃത്തുകളും ചേര്‍ന്നാണ് കൊലനടത്തിയത്. കൊലനടത്തിയവര്‍ ക്വട്ടേഷന്‍ സംഘമാണ് പോലീസ് അറിയിച്ചു. അഞ്ചു മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ ക്വട്ടേഷന്‍ കൊലപാതകം ആണ് ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.