You are Here : Home / News Plus

കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി

Text Size  

Story Dated: Saturday, September 09, 2017 09:10 hrs UTC

മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു . കടകംപള്ളിക്ക് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ചൈനയിൽ ലോക ടൂറിസം ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. പിന്നിൽ സങ്കുചിത രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.