You are Here : Home / News Plus

വി.എസിന് വയസ്സായി, അദ്ദേഹത്തിന് എന്തും പറയാം- കണ്ണന്താനം

Text Size  

Story Dated: Sunday, September 10, 2017 08:35 hrs UTC

തനിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് എന്തുമാകാം. അദ്ദേഹത്തിന് വയസ്സായെന്നും കണ്ണന്താനം പ്രതികരിച്ചു. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ് പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സന്ദേശമാണ് ഇടതുപക്ഷത്തിന് അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കുന്നത്‌. ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തി. സൗകര്യങ്ങള്‍ക്കായി കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുകയായിരുന്നു. രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും, വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Next Story Artists should ‘shut up’ on politics: A R Rahman ഗാന്ധിയുടെ രാജ്യത്തുള്ളവരാണ്, ക്രൂരത ആഗ്രഹിക്കുന്നില്ലെന്ന് എ.ആര്‍ റഹ്മാന്‍ Related Articles alphons kannanthanam at kochi കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധമാണ് മോദിയുടെ ആഗ്രഹമെന്ന് കണ്ണന്താനം kannanthanam വിദേശികള്‍ സ്വന്തം നാട്ടില്‍നിന്ന് ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വന്നാല്‍മതി -കണ്ണന്താനം ഒരു കുരിശിന്റെ വരവ് വിദേശികള്‍ സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ: നിലപാട് മാറ്റി കണ്ണന്താനം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.