You are Here : Home / News Plus

നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ് കോടതിയില്‍

Text Size  

Story Dated: Sunday, September 10, 2017 08:38 hrs UTC

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടുമായി പോലീസ് കോടതിയില്‍. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. കേസിന്റെ മുന്‍പോട്ടുള്ള പോക്കിന് നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ അത്യാവശ്യമാണ്. അതിനുശേഷം മാത്രമെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നകാര്യം പറയാനുവുകയുള്ളുവെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.