You are Here : Home / News Plus

കരിഓയില്‍ ഒഴിച്ചവര്‍ മുഴുവനായി ഒഴിച്ചെങ്കില്‍ എളുപ്പമായേനെയെന്ന് ശ്രീനിവാസന്‍

Text Size  

Story Dated: Sunday, September 10, 2017 08:40 hrs UTC

തന്റെ വീടിന് നേരെ കരിഓയില്‍ ഒഴിച്ചതിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും അത് പെയിന്റിങ് ജോലി മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരുവര്‍ഷത്തെ പെയിന്റിങ് ലാഭമായേനെ. ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടെ. ഞാന്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്‌ക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.അറിയാവുന്നവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.