You are Here : Home / News Plus

രാസായുധ ആക്രമണ ഭീഷണി: വിമാനത്താവളങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Text Size  

Story Dated: Sunday, September 10, 2017 08:42 hrs UTC

രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയും തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ രണ്ടിനാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. രാസായുധ ആക്രമണത്തിന് സാധ്യത തോന്നിക്കുന്ന തരത്തില്‍ എന്തെങ്കിലും അസാധാരണമാം വിധത്തില്‍ കണ്ടെത്തിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.