You are Here : Home / News Plus

നാദിര്‍ഷ പണം നല്‍കിയെന്ന് സുനില്‍കുമാര്‍

Text Size  

Story Dated: Tuesday, September 12, 2017 08:05 hrs UTC

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സുനില്‍കുമാര്‍. നാദിര്‍ഷ പണം തന്നെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. മുപ്പതിനായിരം രൂപ നാദിര്‍ഷ കൊടുത്തെന്നാണ് സുനില്‍കുമാറിന്‍റെ മൊഴിയിലുളളത്. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നും സുനില്‍കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം നല്‍കിയതെന്നാണ് സുനില്‍ കുമാറിന്‍റെ മൊഴിയിലുളളത്. ദിലീപാണ് പറഞ്ഞത് നാദിര്‍ഷയോട് പോയി പണം വാങ്ങാന്‍. ആ ഘട്ടത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ല. അതിനാലാണ് താന്‍ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയുടെ സെറ്റായ തൊടുപുഴയില്‍ പോയി പണം വാങ്ങിയതെന്നും സുനില്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.