You are Here : Home / News Plus

ശശികലയെ പുറത്താക്കി

Text Size  

Story Dated: Tuesday, September 12, 2017 08:10 hrs UTC

വി കെ ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കി അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ജയലളിതയുടെ ഓര്‍മയ്‌ക്കായി ജനറല്‍ സെക്രട്ടറി പദം എക്കാലത്തേയ്‌ക്കും ഒഴിച്ചിടാന്‍ തീരുമാനിച്ച ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി നേതൃപദവികള്‍ ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയ്‌ക്ക് കൈമാറി. അതേസമയം, തന്റെ അനുവാദമില്ലാത്ത ജനറല്‍ കൗണ്‍സില്‍ അസാധുവാണെന്ന് ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അമ്മ, പുരട്ചി തലൈവി അമ്മാ പാര്‍ട്ടികളുടെ സംയുക്ത ജനറല്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത്. 2780 അംഗങ്ങളുള്ള ജനറല്‍ കൗണ്‍സിലില്‍ ക്ഷണം 2160 പേര്‍ക്ക് മാത്രമായിരുന്നു. കനത്ത പൊലീസ് കാവലില്‍ ക്ഷണിയ്‌ക്കപ്പെട്ടവരെ മാത്രം ബസുകളിലാക്കി വേദിയിലേയ്‌ക്ക് കൊണ്ടു വന്നു. യോഗത്തില്‍ ജയലളിതയ്‌ക്ക് ആദരാഞ്ജലികളര്‍പ്പിച്ച ശേഷം മന്ത്രി ആര്‍ ബി ഉദയകുമാര്‍ പ്രമേയം വായിച്ചു തുടങ്ങി. 14 തീരുമാനങ്ങളായിരുന്നു പ്രമേയത്തിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.