You are Here : Home / News Plus

കുടുംബ പാരമ്പര്യം കൊണ്ട് മോദിയെ നേരിടാനാവില്ല; രാഹുലിനോട് സ്മൃതി ഇറാനി

Text Size  

Story Dated: Tuesday, September 12, 2017 08:14 hrs UTC

മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ല. പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. രാഹുലിന്റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും സ്മൃതി പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.