You are Here : Home / News Plus

ദിലീപിനെതിരെ ഒക്ടോബര്‍ ആദ്യവാരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

Text Size  

Story Dated: Tuesday, September 12, 2017 08:16 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഒക്ടോബര്‍ ആദ്യവാരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ദിലീപ് നാളെ ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കും. ഒക്ടോബര്‍ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്. ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്റെ ശ്രമം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.