You are Here : Home / News Plus

ബിജെപിയോടുള്ള എതിര്‍പ്പ് ശക്തമായി ഉന്നയിച്ച് കെ എം മാണി

Text Size  

Story Dated: Tuesday, September 12, 2017 08:24 hrs UTC

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ ബിജെപിയോടുള്ള എതിര്‍പ്പ് ശക്തമായി ഉന്നയിച്ച് കെ എം മാണി രംഗത്തെി. കണ്ണന്താനത്തെ മന്ത്രിയാക്കിയത് കൊണ്ട് ബിജെപിക്ക് ഒരു നേട്ടവുമുണ്ടാകില്ലെന്നും അവരുടെ നയവുമായി ഒത്തുപോകാന്‍ ആര്‍ക്കും കഴിയില്ലെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു. ഇതിനിടെ കണ്ണന്താനം പാല ചങ്ങനാശ്ശേരി രൂപതാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. യുഡിഎഫ് വിട്ട് ഒറ്റക്ക് നില്‍ക്കുന്ന കേരളകോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ ഒപ്പം നിര്‍ത്തണമെന്ന താല്പര്യം ബിജെപി സംസ്ഥാനഘടനകത്തിനുമുണ്ടായിരുന്നു. കെ എം മാണിയും എന്‍ഡിഎയോട് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭാപുനസംഘടനയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതോടെ ഈ നീക്കം അടഞ്ഞ അധ്യായമായി. ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം മാണി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.