You are Here : Home / News Plus

ആലപ്പുഴ വാഹനാപകടത്തില്‍ ദൂരൂഹത: മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റര്‍ അകലെ

Text Size  

Story Dated: Wednesday, September 13, 2017 09:50 hrs UTC

ചൊവ്വാഴ്ച രാത്രി ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം സംഭവിച്ചയാളുടെ മൃതദേഹം 15 കിലോമീറ്റര്‍ മാറി വിവസ്ത്രമായ നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്കിട നല്‍കുന്നത്. കലവൂര്‍ ഹനുമാരുവെളി സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കളര്‍കോട് ജംഗ്ഷനില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി തോട്ടപ്പളി ഭാഗത്തുവെച്ച് ഇയാളെ വാഹനമിടിച്ചിരുന്നു. എന്നാല്‍, 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.