You are Here : Home / News Plus

കുല്‍ഭൂഷണ്‍ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Wednesday, September 13, 2017 09:51 hrs UTC

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്ത്യയുടെ എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതുവരെ കോടതി സ്റ്റേ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റബംബര്‍ 13 ന് കേസില്‍ ഇന്ത്യയുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 13 നാണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാകിസ്താന് സമയം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടിക്രമങ്ങള്‍ വിശദമായി സമര്‍പ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.