You are Here : Home / News Plus

വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ്

Text Size  

Story Dated: Wednesday, September 13, 2017 09:58 hrs UTC

കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തില്‍ നടത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.