You are Here : Home / News Plus

കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Thursday, September 14, 2017 09:26 hrs UTC

കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമാനങ്ങളില്‍ താല്‍പ്പര്യമില്ലെങ്കിലും പാര്‍ട്ടിയുടെ എല്ലാകാര്യത്തിലും ഉമ്മന്‍ചാണ്ടി മുന്നില്‍ തന്നെയുണ്ടെന്നും പാര്‍ട്ടിയുടെ ജില്ലകളില്‍ നടക്കുന്ന കുടുംബ സംഗമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന ആളും ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്നും ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും നേരത്തേ മുരളീധരന്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.