You are Here : Home / News Plus

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷാ

Text Size  

Story Dated: Friday, September 15, 2017 11:47 hrs UTC

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയ്യാറെന്ന് നാദിര്‍ഷാ. നേരത്തെ ആലുവ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ നാദിര്‍ഷായെ പൊലീസിന് ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷായുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കി. ഡോക്ടര്‍മാരെത്തി നാദിര്‍ഷായെ പരിശോധിച്ചു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ തന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പ്രശ്‌നമില്ലെന്നും ഇന്ന് നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും നാദിര്‍ഷാ അന്വേഷണ സംഘത്തെ അറിയിച്ചു. . ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിര്‍ഷാ അറിയിച്ചു. പൊലീസ് ഇന്ന് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യില്ലെന്നാണ് വിവരം. നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യില്ല . മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രാവിലെ ഒന്‍പതരയോടെയാണ് നാദിര്‍ഷാ പൊലീസ് ക്ലബില്‍ എത്തിയത്. ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ ചോദ്യം ചെയ്യലിനു മുന്‍പുതന്നെ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു. തുടര്‍ന്നു വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചോദ്യംചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്പി മാധ്യമങ്ങളോടു വിശദീകരിച്ചു. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷാ ഞായറാഴ്ചയാണു ഡിസ്ചാര്‍ജ് ആയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.