You are Here : Home / News Plus

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

Text Size  

Story Dated: Friday, September 15, 2017 11:58 hrs UTC

പാന്‍കാര്‍ഡിന് പുറകെ ഡ്രൈവിംഗ് ലൈസന്‍സുകൂടി ആധാറുമായി ബന്ധപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇക്കാര്യത്തില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതി തീരുമാനം വരുന്നതിന് മുമ്പേടാണ് സര്‍ക്കാരിന്റെ അടുത്ത നീക്കം.
 
ആധാര്‍ കാര്‍ഡിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന ഉത്തരവ് സുപ്രീംകോടതി ഇറക്കിയിരുന്നെങ്കിലും എല്‍.പി.ജി സബ്‌സിഡിക്ക് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. അതിന് പിന്നാലെയാണ് പാന്‍കാര്‍ഡും ആധാറുമായി ബന്ധപ്പിക്കണമെന്ന തീരുമാനം വന്നത്. 

അത് ചോദ്യം ചെയ്തുള്ള കേസും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ഡ്രൈവിംഗ് ലൈന്‍സ് കൂടി ആധാറുമായി ബന്ധിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഇക്കാര്യം ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും രവിശങ്കര്‍ പ്രസാദ് ഹരിയാനയിലെ ഡിജിറ്റല്‍ സമിറ്റില്‍ സംസാരിക്കവെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.