You are Here : Home / News Plus

കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി

Text Size  

Story Dated: Saturday, September 16, 2017 09:07 hrs UTC

നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടി കാവ്യാമാധവന്‍ മൂന്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കാവ്യയ്ക്ക് വേണ്ടി അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. ജാമ്യാപേക്ഷയുമായി ഉടനേ ഹൈക്കോടതിയെ സമൂപിക്കുമെന്നാണ് വിവരം. നേരത്തെ അന്വേഷണ സംഘം കാവ്യാമാധവനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ കീഴടങ്ങുന്നതിന് മുന്പ് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി അ്‌വേഷണ സംഘം സ്ഥിരീകരിച്ചു. സുനില്‍കുമാറില്‍ നിന്ന് കിട്ടിയ വിസിറ്റിങ് കാര്‍ഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.