You are Here : Home / News Plus

ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കണ്ണന്താനം

Text Size  

Story Dated: Saturday, September 16, 2017 09:08 hrs UTC

രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവർ ഇന്ധനവില നൽകിയേ പറ്റുകയുള്ളൂ. നികുതി ഭാരം കുറയ്ക്കാൻ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.