You are Here : Home / News Plus

വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാവരുമായും സഖ്യമുണ്ടാക്കും-പിണറായി

Text Size  

Story Dated: Saturday, September 16, 2017 09:35 hrs UTC

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മയം വരുത്താനുള്ള സിപിഎം തീരുമാനത്തില്‍ വിശദീകരണവുമായി പിണറായി വിജയന്‍. വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാവരുമായും സഖ്യമുണ്ടാക്കും എന്നാല്‍ പൊതു നയമുള്ളവരോട് മാത്രമെ സര്‍ക്കാരുകള്‍ ഉണ്ടാക്കാനുള്ള സഖ്യമുണ്ടാക്കുവെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിന്റേത് ജനദ്രോഹപരമായ നയമാണ്. ആ നയത്തില്‍ തന്നെയാണ് അവരിപ്പോഴും നില്‍ക്കുന്നത്. അത് കൊണ്ട് കോണ്‍ഗ്രസ് ഒരു ബദലല്ലെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.