You are Here : Home / News Plus

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ഷെഫിന്‍ ജഹാന്‍

Text Size  

Story Dated: Saturday, September 16, 2017 09:37 hrs UTC

ഹാദിയ (അഖില) കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവും ഷെഫിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും പോലീസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.