You are Here : Home / News Plus

പ്രോസിക്യൂഷന്റെ അസൗകര്യം; ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം ഉച്ചയ്ക്കുശേഷം

Text Size  

Story Dated: Saturday, September 16, 2017 09:38 hrs UTC

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ അസൗകര്യം മൂലമാണ് വാദം മാറ്റിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.നേരത്തേ ഇതേ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. 60 ദിവസത്തിലധികമായി ദിലീപ് ജയിലിലാണ്. ഇതിനിടെ, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടി. അങ്കമാലി കോടതിയാണ് അതിന് അനുവാദം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.