You are Here : Home / News Plus

ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് പറഞ്ഞത്

Text Size  

Story Dated: Sunday, September 17, 2017 12:02 hrs UTC

കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് മന്ത്രിയായ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ പലരും തന്നെ അപമാനിക്കുന്ന തരത്തില്‍ വിമര്‍ശിച്ചത് ഷീലയും അറിയുന്നുണ്ട്. 'ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും കഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍' സങ്കീര്‍ത്തനം ഒന്നാം ഭാഗത്തിന്റെ ചുരുക്കമാണിത്. ഇത് ഞാന്‍ എന്നും വായിക്കുന്നതാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ മൂന്നുലക്ഷത്തി മുപ്പതിനായിരം പേര്‍ കണ്ടെന്നാരോ പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തെക്കാള്‍ വേഗമാണ്. പെണ്‍പിള്ളാര്‍ കൂളിങ് ാസ് വെച്ച് കളിയാക്കി ഡബ്‌സ്മാഷ് ഇറക്കിയിട്ടുണ്ടെന്നറിഞ്ഞു. കൂട്ടുകാരൊക്കെ ഇത് കണ്ട് സങ്കടപ്പെട്ട് വിളിക്കുന്നുണ്ട്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശയിഷ്ടപ്പെടുന്നയാളാണ്ന്ന് വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് പറഞ്ഞത്. പിന്നീട് അതൊക്കെ ചാനലുകളില്‍ കാണിച്ചു. ഇങ്ങനെ പരിഹസിച്ച് പുറത്തുവിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോട്ടെ, ഇതൊക്കെ ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും ഷീല പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.