You are Here : Home / News Plus

കൊച്ചിയില്‍ ബോട്ട് മുങ്ങി; കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു

Text Size  

Story Dated: Tuesday, September 19, 2017 07:18 hrs UTC

കപ്പല്‍ ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. രാവിലെ 8.30ഓടെയാണ് വെള്ളം കയറി ബോട്ട് മുങ്ങിയത്. തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റും സമീപത്തുള്ള മറ്റ് ബോട്ടുകളിലെ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരാണെന്ന് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് അറിയിച്ചു. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നാണു ബോട്ട് മുങ്ങിയത്. തകരാര്‍ വിവരം അറിഞ്ഞതിനെത്തുടര്‍ന്നു രക്ഷപ്പെടുത്താനായി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് എത്തുകയായിരുന്നു. കൊച്ചി തുറമുഖത്തേക്കുള്ള പ്രധാന കപ്പല്‍ ചാലിലാണ് അപകടമുണ്ടായത്. ഇതോടെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. മുങ്ങിയ ബോട്ട് എവിടെയെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായി നാവികസേനയുടെ സംഘവും തിരച്ചിലിനെത്തിയിട്ടുണ്ട്. ബോട്ട് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.