You are Here : Home / News Plus

കായല്‍ കയ്യേറ്റം: ജയസൂര്യ മൂന്നാം പ്രതി

Text Size  

Story Dated: Tuesday, September 19, 2017 07:25 hrs UTC

ചലച്ചിത്രതാരം ജയസൂര്യ ചിലവന്നൂരില്‍ കായല്‍ കയ്യേറിയ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഈ കൂറ്റപുത്രം വിജിലന്‍സിന്റെ ലീഗല്‍ പരിശോധനയിലാണിപ്പോഴുള്ളത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം നടത്തി കണ്ടെത്തിയ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.