You are Here : Home / News Plus

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണം-സുഷമസ്വരാജ്

Text Size  

Story Dated: Tuesday, September 19, 2017 08:30 hrs UTC

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തരകൊറിയയുടെ അണുപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനാണെന്നും സുഷമസ്വരാജ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്, ജപ്പാന്‍ ഇന്ത്യ ത്രികക്ഷി യോഗത്തിലാണ് സുഷമസ്വരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ ഗൗരവമായി കാണേണ്ടതുണ്ട്. മാത്രമല്ല ഇതിന് ഉത്തരവാദിയാകുന്നവര്‍ കണക്ക് പറയേണ്ടി വരുമെന്നും സുഷമ സ്വരാജ് അറിയിച്ചു.യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ട്രില്ലേഴ്‌സണ്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കൊനോ എന്നിവരാണ് സുഷമസ്വരാജിനൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.