You are Here : Home / News Plus

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിന്

Text Size  

Story Dated: Wednesday, September 20, 2017 08:10 hrs UTC

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം അടുത്ത മാസം ഏഴിന് സമർപ്പിക്കും. ഗൂഡാലോചന, കൂട്ട ബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്ന് കോടതിയെ അറിയിക്കും. ദിലീപ് അറസ്റ്റിലായിട്ട് ഒക്ടോബർ എട്ടിന് 90 ദിവസം തികയും. മുമ്പേ ഒക്ടോബർ 7 ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. കൂട്ടബലാൽസംഗം, ഗൂഡാലോചന തുടങ്ങി പത്തോളം കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോർട്ടിലുണ്ടാക.ദിലീപിനൊപ്പം നേരത്തെ അറസ്റ്റിലായ രണ്ട് അഭിഭാഷകരെ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.