You are Here : Home / News Plus

പുഴയില്‍ മാലിന്യം തള്ളിയാല്‍ മൂന്ന് വര്‍ഷം തടവ്

Text Size  

Story Dated: Wednesday, September 20, 2017 08:12 hrs UTC

പുഴയും കായലും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ കനത്ത ശിക്ഷ നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ജലവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിനാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ജലസ്രോതസ്സുകളെ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് ആലോചിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.