You are Here : Home / News Plus

പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹരജി തള്ളി

Text Size  

Story Dated: Wednesday, September 20, 2017 08:22 hrs UTC

ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെതിരേ പി.യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. ചിത്ര കഴിവുള്ള താരമാണ്, നിലവിലെ സാഹചര്യത്തില്‍ ഹരജി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചിത്രക്ക് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമായി തുടര്‍ന്നും സഹകരിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ചിത്ര ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ചിത്രയെ ലണ്ടനില്‍ വച്ച് നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ഫെഡറേഷന്‍ അംഗീകരിച്ചില്ല. ഇതിനെതിരേയാണ് ചിത്ര കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.